Friday, October 21, 2011
Saturday, October 1, 2011
കല്പ വൃക്ഷം
തെങ്ങിന്റെ പ്രാധാന്യത്തെക്കുറിച്ച് പറയുമ്പോൾ എന്റെ നാട്ടിൽ നടന്ന ഒരു സംഭവമാണ് ഓർമ്മ വരുന്നത്. ഞങ്ങളുടെ നാട്ടിൽ ഒരു കണാരേട്ടനുണ്ട്.തെങ്ങ് കയറ്റത്തൊഴിലാളിയാണ്. രാവിലെ 7മണിക്ക് തെങ്ങ് കയറാൻ പോകും. ഉച്ചയോടെ ജോലി കഴിയും. ഇപ്പോൾ കണാരേട്ടന് നല്ല വരുമാനമാണ്. പണികഴിഞ്ഞ് നേരെ പോകുന്നത് അടുത്തുള്ള കള്ള്ഷാപ്പിലേക്കാണ്. ഒന്ന് രണ്ട് കുപ്പി കള്ള് അകത്താക്കും. പിന്നെ നേരെ വീട്ടിലേക്ക്. ഒരു ദിവസം പതിവ്പോലെ വീട്ടിലെത്തിയ കണാരേട്ടൻ ഒരു ഓലചീന്ത് എടുത്തിട്ട് തന്റെ ഓലപ്പുരയുടെ കോലായിൽ കിടന്നു. മുകളിലോട്ട് നോക്കി കിടക്കുന്ന കണാരേട്ടൻ എന്തോ ഒരു പുതിയ ബോധോദയം ഉണ്ടായതു പോലെ ആത്മഗതം പറയുകയാണ് “എല്ലാം ഒന്നുതന്നെ” എന്ന്. ആദ്യമൊന്നും ഭാര്യ ഇതു ശ്രദ്ധിച്ചില്ല. പിന്നീട് ഇത് പലപ്രാവശ്യം ആവർത്തിച്ചപ്പോൾ ഭാര്യ ചോദിച്ചു “ എന്ത്ന്നാ മനിച്ചനേ ങ്ങളിപ്പറേന്നേ? കള്ളു തലയ്ക്ക് പിടിച്ചോ? എടീ പതിനാല് വയസ്സിൽ കള്ള് കുടിക്കാൻ തുടങ്ങിയതാ. എനക്കിതു തലക്കൊന്നും പിടിക്ക്വേല്ല. ഇത്രകാലായിട്ടും മനസ്സിലാകാത്ത ഒരു സത്യം ഞാൻ കണ്ടെത്തി. എന്താന്നറിയ്യോ? നമ്മളെങ്ങന്യാ അരി വാങ്ങുന്നേ? ഞാൻ തെങ്ങുമ്മ കയറിക്കിട്ടുന്ന തേങ്ങ വിറ്റിട്ടല്ലേ? കൂട്ടാൻ വെക്കുന്നതോ? തേങ്ങ അരച്ചിട്ട്. ഞാനീ കിടന്നതോ? അതും തെങ്ങോല. മോളില് നോക്ക്. എന്താ ആ കാണുന്നേ ? തെങ്ങിൻ കഴുക്കോല്. തെങ്ങിൻ മട്ടല് പൊളിച്ചെടുത്ത പാന്തം, തേങ്ങാചകിരി കൊണ്ടുണ്ടാക്കിയ ചൂടി, പുര മേഞ്ഞിരിക്കുന്നത് തെങ്ങോല. പിന്നെ എന്റെ വയറ്റിൽ കിടന്ന് എനിക്കി വിവരം ഉണ്ടാക്കി തന്നതോ? അതും നല്ല തെങ്ങിൻ കള്ള്. ഇതും പറഞ്ഞ് കണാരേട്ടൻ ചിരിച്ച് കൊണ്ട് വീണ്ടും പറഞ്ഞു” എല്ലാം ഒന്നുതന്നെ”. തെങ്ങ് നമ്മുടെ ജീവിതത്തിൽ എത്രത്തോളം ഒട്ടിചേർന്നിരിക്കുന്നു എന്ന് ഈ സംഭവത്തിൽ നിന്നും മനസ്സിലാക്കാം. ഇതൊക്കെ കൂടാതെ ഇന്നു പുതിയ പല ആവശ്യങ്ങൾക്കും തെങ്ങുൽപ്പന്നങ്ങൾ ഉപയോഗിക്കുന്നു.സോപ്പ് നിർമ്മാണം മുതൽ ഇന്ന് പെട്രോൾ വാഹനങ്ങളിൽ ഓയിലിന് പകരം വരെ വെളിച്ചെണ്ണ ഉപയോഗിക്കുന്നു.
ഇങ്ങനെയൊക്കെ ആണെങ്ക്ങ്കിലും തെങ്ങ്കൃഷി ഇന്ന് ഒരു പാട് പ്രശ്നങ്ങളെ നേരിടുന്നുണ്ട്. കാർഷികരംഗത്തും വിപണനത്തിലും സംസ്ക്കരണത്തിലും ഒരുപാട് നവീകരണം ആവശ്യമുണ്ട്. ഫിലിപ്പൈൻസിലൊക്കെ തേങ്ങകൊണ്ട് ക്രീമും ശീതളപാനിയവും ചോക്ലേറ്റ് തുടങ്ങിയ നിരവധി വിഭവങ്ങൾ നിർമ്മിച്ച് ഒരുപാട് ലാഭമുണ്ടാക്കുന്നെന്ന് കേൾക്കുന്നു. ആ വഴിക്കൊക്കെ നമുക്കും ശ്രമങ്ങൾ ആവാം.
ഒരു മരത്തിന്റെ പേർ നാടിന്റെ പേരായി തീർന്ന നാടാണ് കേരളം. നാശോന്മുഖമായിക്കൊണ്ടിരിക്കുന്ന കേരവൃക്ഷത്തെ നമുക്ക് രക്ഷിക്കേണ്ടിയിരിക്കുന്നു. കാരണം തെങ്ങില്ലാതെ നമ്മളില്ല. നാളീകേരത്തിന്റെ നാട്ടിൽ നാഴിയിടങ്ങഴി മണ്ണുണ്ടെന്ന് ഊറ്റം കൊണ്ട നമുക്ക് ഇത് അഭിമാനത്തിന്റെ പ്രശ്നമാണ്. നമ്മുടെ പ്രയത്നങ്ങൾ ഇനി ഈ വഴിക്കവട്ടെ. ജയ് കേരം ജയ് കേരളം
Tuesday, August 30, 2011
ഇതും ഒരു ഓണ വിശേഷം
ഇതും ഒരു ഓണ വിശേഷം
“ന്റെ ഉണ്ണി ഞങ്ങടോക്കെ ഓണക്കാലത്ത് എല്ലാ മുറ്റത്തും ഓണപ്പൂക്കളം ഉണ്ടാവും. ഇന്നത്തെ പോലെ മദിരാശിന്നും കോയമ്പത്തൂരിന്നും കൊണ്ടുവരുന്ന വാടിയ ജമന്തിപൂവല്ല പൂക്കളത്തിലുണ്ടാവ്വ്വ . തുമ്പേം മുക്കുറ്റിം വരിം ഒക്കെ ആർന്നു. ഞാനും അയൽപക്കത്തെ കുട്ട്യോളും ഒക്കെയാർന്നു നാട് ചുറ്റ്വാ. ഓണപ്പൊട്ടൻ പിന്നാലെ പായുമ്പൊ ഞങ്ങളൊക്കെ പേടിച്ചൊട്വാർന്നു. ഈ ഓണപൊട്ടനുണ്ടല്ലൊ വീട്ടീ വന്ന
എപ്പോഴും ഒരു ഗൌരവം ഒന്നും മിണ്ടില്ല്യാന്നേ . അതാ ഞങ്ങക്കൊക്കെ പേടി . പിന്നെ ഓണകളികളും ഓണപ്പാട്ടക്കെയായി ഒരു മേളം തന്നെ . ഇന്നെന്താ , ഓണത്തിന് ആൾക്കാരൊക്കെ ടീവീടെ മുമ്പിലല്ലേ? ഇന്നത്തെ പൊലെ ഹോട്ടലീന്നു കൊണ്ടുവരുന്ന തലേന്നത്തെ ചോറല്ല അന്ന്. ഊണിനു രണ്ടു മൂന്നു തരം പായസവും കറികളും കൂട്ടുകറികളും ഇങ്ങനെ എത്ര വിഭവങ്ങൾ അതൊക്കെ ഒരു കാലാർന്നു” ഓണത്തെ കുറിച്ചു മുത്തശ്ശീ വർത്തമാനം ഉണ്ണി ആശ്ചര്യത്തോടെ കേട്ടുനിന്നു. അവന് ഓണം എന്നതിനെ കുറിച്ചു ആകെ അറിയുന്നത് അതിനടുത്തുളള ദിവസങ്ങളിൽ സ്കൂൾ ഉണ്ടാവില്ല എന്നതാണ് . വളരെ ഗൌരവത്തിൽ ചോദിച്ചു “മുത്തശ്ശി WHO IS ONAPPATTAN ? മുത്തശ്ശീടേ ഫ്രണ്ടായിരുന്നോ?” പൊട്ടിച്ചിരിച്ചു കൊണ്ട് മുത്തശ്ശി പറഞ്ഞു“ എന്റെ മാത്രല്ല അന്നത്തെ എല്ലാരേം ഫ്രണ്ടായിരുന്നു ഓണപ്പൊട്ടൻ.
Sunday, August 28, 2011
…ന: സ്ത്രീ സ്വാതന്ത്ര്യമർഹതി
ന: സ്ത്രീ സ്വാതന്ത്ര്യമർഹതി……………………………
“പിതോ രക്ഷതി കൌമാരെ ഭർത്തൊ രക്ഷതി യൌവനെ പുത്രൊ രക്ഷതി വാർധക്യം ന സ്ത്രീ സ്വാതന്ത്രമർഹതി”മനു സ്മൃതിയിൽ ഇങ്ങനെ പറയുന്നു.നാം നമിക്കേണ്ടിയിരിക്കുന്നു അവളെ എന്നാൽ നാം നമിക്കുന്നതു പോയി തിരിഞ്ഞു നോക്കുന്നു പോലുമില്ലല്ലൊ?ഒരു സ്ത്രീയുടേ കഷ്ടപ്പാടുകൾ എന്നും അവളുടേതു മാത്രമാണ് .നാലു ചുവരുകൾക്കറിയാം
അവൾ അനുഭവിക്കുന്ന യാദനകൾ .ഇന്ത്യ 65 സ്വാതന്ത്ര്യദിനം ആചരിക്കുമ്പോൾ ഇന്നും സ്വാതന്ത്ര്യം വരെ നിഷേധിക്കപ്പെട്ട അമ്മമാർ കരിക്കും പുകയ്ക്കും പുറമെ വിണ്ടുകീറിയ മനസുമായ് അടിമയെ പോലെ പണി ചെയ്യുന്നു.സ്ത്രീയുടെ വേദനയെകുറിച്ച് കവികൾ മനസിലാക്കാൻ കഴിയാത്ത വാക്കുകൾ കൂട്ടിചെർത്ത് കവിതയെഴുതി.സ്ത്രീ ദുരിതത്തെകുറിച്ച് സിനിമപിടിച്ച് സിനിമക്കാർ കോടികൾ വാരി എന്നിട്ടും അവളുടെ യാദനയ്ക്കൊരു കുറവുമില്ല .ജോലിയില്ലാത്ത ഭാര്യമാരുള്ള ഭർത്താക്കൻമാരോട് “ഭാര്യക്കെന്താജോലി” എന്നു ചോദിച്ചാൽ മാന്യതയോടേ പറയും “അവൾക്കെന്തു ജോലി” എന്നു. എന്നാൽ ഭർത്താവുചെയ്യുന്നതിന്റെ ഇരട്ടി പണി അവൾ അവിടേ ചെയ്യുന്നു എന്നതാണു സത്യം.ജോലിയുള്ളവളാണെങ്കിലും വീട്ടിലെ പണി മൊത്തം കഴിഞ്ഞു വേണം ജോലിക്കുപോവാൻ ഒരാളും അവളെ സഹായിക്കില്ല .മറ്റേതു സംസ്കാരത്തെക്കാളും മാന്യതയാർന്നയാർന്നതാണ് ഇന്ത്യൻസംസ്കാരം എന്നാൽ നിലനിൽക്കുന്ന് ഈ നയം തുടച്ചുമറ്റാതെ ഇന്ത്യാരാജ്യം എത്ര ഉയർന്നിട്ടും കാര്യമില്ല.സ്ത്രീ മനസറിഞ്ഞു ശപിച്ചാൽ ഇതൊക്കെ വെന്തു നശിക്കും.Monday, July 25, 2011
ആടുജീവിതം
ഒന്നു നിൽക്കണേ, ഞാനും വായിച്ചു ബെന്ന്യാമിന്റെ “ആടു ജീവിതം.“ ഒരുപാട് പേരെന്നോടു പഞ്ഞു”മോളേ നീ ബെന്ന്യാമിന്റെ “ആടുജീവിതം“ വായിക്കണം നല്ല
പുസ്തകമാ“എന്നൊക്കെ. ഒരുദിവസം ഞങ്ങളുടെ work experience ന്റെ ടീച്ചരുടെ കയ്യിൽ ഞാൻ ആ പുസ്തകം കണ്ടു. കവർ പേജിൽ ഒരു ചിത്രം അതു ആടാണൊ മനുഷ്യൻ ആണോ എനിക്കു സംശയമായി. പിന്നെ നരസിംഹം പോലെ എന്തെങ്കിലും ആയിരിക്കും എന്നു തോന്നി. ടീച്ചറും ആ പുസ്തകത്തെ കുറിച്ച് പുകഴ്ത്തി പറഞ്ഞു. .എന്നാൽ ആ പുസ്തകം ഒന്നു വായിച്ചിട്ടു തന്നെ കാര്യം. എന്റെ സ്കൂൾ ലൈബ്രറിയിൽ ചോദിച്ചപ്പോൾ അവിടെ ഇല്ലെന്നായിരുന്നു മറുപടി . നാട്ടിലെ ലൈബ്രറിയിൽ നിന്നും ഇതേ മറുപടി തന്നെ കിട്ടി. അങ്ങനെ എന്റെ അച്ഛൻ എനിക്കു നെറ്റിൽ നിന്നും ആ പുസ്തകം എടുത്തു തന്നു. ഒരു ജയിലിൽ നിന്നാണു നമ്മുടെ നായകൻ കഥ പറഞ്ഞു തുടങ്ങുന്നത് .വിദേശ രാജ്യങ്ങളെ സ്നേഹിക്കുന്ന നമുക്കു ഈ കഥ അവിടുത്തെ യാതനകൾ നമുക്കു കാണിച്ചു തരുന്നു. അവിടെ അവർ അനുഭവിക്കുന്ന വേദനകളെ കുറിച്ചറിഞ്ഞു . അവന്റെ സ്വപ്നങ്ങളേ ആണ് ആ മരുഭൂമി അവിടെ തകർത്തെറിഞ്ഞത് . ഇതു ബെന്യാമിന്റെ ഒരു കഥയല്ല. ഓരോ ഗൾഫ് മലയാളിയുടേയും ചങ്കിലെ ചോരയാണ് . ഞാൻ ആട് ജീവിതത്തിലെ കഥ പറയുന്നില്ല .നിങ്ങൾ വായിക്കൂ. നജീബിനെ അറിയൂ . അവന്റെ ആടുജീവിതം അറിയൂ…………………
Sunday, July 24, 2011
my mom
MY MOM
….I love my mom
My sweetly mom
She is a goddess
And she is the nature
She is a lovely mom
Her eyes was roses
And her face was wonder
Her mind was bright
She is my lovely friend.
KRISHNENDU.MS .THOLERI
"ഇനിയും മരിക്കാത്ത ഭൂമി"_________________കൃഷ്ണേന്ദു. എം .എസ്
“പ്രകൃതിയിൽ നിന്ന് എല്ലാം നേടനാവുമെന്നു മനുഷ്യൻ വ്യാമോഹിക്കുന്നു എന്നാൽ പ്രകൃതി ആവട്ടെ അവനിൽ നിന്നു എല്ലാം വലിച്ചെടുത്ത് വെറും ചവറാക്കി മണ്ണിലേക്ക് വലിച്ചെറിയുന്നു “.ഒരു മഹാൻ പറഞ്ഞതാണിത് . പ്രകൃതിയെ ചൂഷണം ചെയ്യാം,ഇനിയും എനിക്കിവിടെ ജീവിക്കണമെന്ന ബോധത്തോടെ ,എന്റെ മക്കൾക്കും ചെറുമക്കൾക്കും ഈ ഭൂമി ഒരു ശ്മ്ശാനമായി നൽകരുത് എന്ന യാഥാർഥ്യ ബോധത്തൊടെ.
ലോകം സമസ്ത രംഗങ്ങളിലും അനുദിനം പുരോഗമിക്കുന്നു. ഈ പുരോഗമന മാവട്ടെ പരിസഥിതിയെ അവഗണിച്ചു കൊണ്ടുള്ളതാവുമ്പോൾ വികസനം താൽക്കാലികമായ പ്രതിഭാസം മാത്രമാണ് .രാഷ്ട്രങ്ങൾകക്ക് വികസനമുണ്ടാവണം .വ്യവസായം, ഗതാഗതം ,ആരോഗ്യം,പാർപ്പിടം ഈ മേഖലകളിലെല്ലാം വമ്പിച്ച മുന്നേറ്റമുണ്ടാകുമ്പോൾ ഇത് നാളെ വരാനിരിക്കുന്ന എതൊ കൊടിയ ദുരന്തത്തിന്റെ വിളംബരമാണെന്ന് നാം വിസ്മരിക്കുന്നു.
സാമ്പത്തിക വളർച്ച നേടാൻ ഏതു ഹീന മാർഗവും സ്വീകരിക്കുന്ന സന്ദർഭത്തിലാണ` പരിസ്ഥിതി നശിക്കുന്നതു. കാടുകൾ ഇല്ലാതാവുന്നു,തോടുകൾ മലിനമാവുന്നു,പുഴകൽ വറ്റുന്നു ആഗോളതാപനം കാരണം മഞ്ഞുമലകളുരുകി ജനവാസ സ്ഥലങ്ങൾ ഇല്ലാതാവുന്നു. അന്തരീക്ഷത്തിൽ പ്രാണവായുവിനു പകരം വിഷവാതകങ്ങൾ കലരുന്നു.നാളെ ഒരിറ്റു ശ്വാസത്തിനു ഓക്സിജൻ സിലിണ്ടരും കൊണ്ടായിരിക്കും മനുഷ്യൻ നടക്കുക എന്നു പറഞ്ഞാൽ അതിൽ അശേഷം അതിശയൊക്തിയില്ല.
കൊച്ചു കൊച്ചു ഉദാഹരണങ്ങളിലൂടെ നാം വരുത്തിവച്ച അപകടങ്ങളിലേക്കു വിരൽ ചൂണ്ടാൻ ഞാൻ ആഗ്രഹിക്കുന്നു. ഇന്നു കേരളത്തിൽ കൊതുകു ജന്യ രോഗങ്ങൾ പെരുകുകയാണ് .കൊതുകുകളെ കൊല്ലാൻ പട്ടാളത്തെ വിളിക്കേണ്ടിവന്നതു അൽപ്പത്തരം കൊണ്ടൊ വങ്കത്തരം കൊണ്ടൊ അല്ല മറിച്ചു ഗതികേടുകൊണ്ടാണു. കൊതുകുകളെ നശിപ്പിക്കാൻ സൈന്യത്തേക്കാൾ ശക്തന്മാരായ
യോദ്ധാക്കൾ കേരളത്തിൽ തന്നെ ഉണ്ടായിരുന്നു. കൊതുകുകളും പ്രാണികളും പെരുകുമ്പോൾ അവയെ കൂട്ടത്തോടെ ഇവർ കൊന്നൊടുക്കിയിരുന്നു. ഇവർ മറ്റാരുമല്ല ,മഴ കാലത്തു ഏതെങ്കിലും കൂണ്ടിൽ നിന്നൊ ,വയൽ വരമ്പിൽ നിന്നൊ ,തോട്ടുവക്കിൽ നിന്നൊ തന്റെ കൂട്ടുകാരനെ കണാത്ത ഇവരുടെ ദീന വിലാപം നാം കേൾക്കാറുണ്ട് .മഴക്കാല രാവുകൾക്ക് സുഖകരമായ ശബ്ദ സൌഭഗം പകർന്ന ആ തവളക്കുട്ടന്മാർ ഇന്നെവിടെ പോയി? സായിപ്പിന്റെ തീൻ മേശയിൽ സ്വാദിഷ്ടമായ വിഭവങ്ങൾ നിരത്താൻ ഇവയുടെ കാലുകൾ വേണമായിരുന്നു. തവളകളെ നാം കൂട്ടം കൂട്ടമായി കൊന്നൊടുക്കി. .ചികുൻ ഗുനിയയും ,മന്തും ,മലമ്പനിയും മറ്റു കൊതുകു ജന്യ രോഗങ്ങൾ പടരുമ്പോൾ ആ കാലുകൾ പിടിചു കരയേണ്ട അവ്സ്ഥയാണിന്ന് മലയാളിക്ക`. തവളകളുടെ അവാസ വ്യവസ്ഥകൾ നശിപ്പിക്കപ്പെട്ടു അതിനു കനത്ത വില നമുക്കു നൽകേണ്ടി വന്നു.
നമ്മുടെ സമ്പത്ത് എന്താണ് അംബരചുംബികളായ സൌധങ്ങളൊ,സ്മാർട്ട് സിറ്റികളൊ,എക്സ്പ്രെസ്സ് ഹൈവേകളൊ ഒന്നുമല്ല പ്രകൃതി കനിഞ്ഞരുളിയ ജൈവവൈവിധ്യമാണ്.
ചേരകളെ കൊന്നൊടുക്കി, പാമ്പിൻ തോലുകൾക്കു വേണ്ടി, ഫലമൊ എലിക ൾ വർദ്ധിച്ച് പ്ലേഗും എലിപ്പനിയും. ആഫ്രിക്കൻ പായലിനേയും ആഫ്രിക്കൻ മുഴുവിനേയും വിളിച്ചുവരുതിയപ്പോൾ നാം ഓർത്തില്ല നമ്മുടെ മത്സ്യ സമ്പത്ത് നശിക്കുമെന്നു. ഇവയൊക്കെ ചെറിയ ചെറിയ ഉദാഹരണങ്ങൾ മാത്രം.
സ്വർണ്ണാഭരണ ഭ്രമം പൂണ്ട ഒരു വനിത ഈശ്വരനോടു പ്രാർഥിക്കുകയുണ്ടായി ”ഈശ്വരാ ഈ ലോകത്തിൽ ഞാനും ഒരു തട്ടാനും ബാക്കിയായി മറ്റെല്ലാം നശിച്ച് പൊവണെ“ എന്ന്. തട്ടാനും ആ വനിതയ്ക്കും ഇവിടെ സുഖമായ് കഴിയമെന്നതുപൊലെയുള്ള മിഥ്യാബോധതിലാണ` ഇന്നത്തെ മനുഷ്യൻ. പരിസ്ഥിതി ഇല്ലാതെ ജൈവവൈവിധ്യങ്ങളില്ലാതെ ആർക്കും ഇവിടെ ജീവിക്കാൻ കഴിയില്ല എന്നതു നാം മനസിലാക്കെണ്ട കാലം കഴിഞ്ഞു . ഇല്ലെങ്കിൽ നേരത്തെ സൂചിപ്പിച്ചതുപോലെ ഏതൊ ഒരുകൊടിയ ദുരന്തം നമ്മെ കാത്തിരിക്കുന്നു.
“ഇനിയും മരിക്കാത്ത ഭൂമി നിന്നാസന്ന മൃതിയിൽ നിനക്കാത്മ ശാന്തി
ഇതു നിന്റെയും എന്റെയും ചരമ ശുശ്രൂഷയ്ക്കു ഹൃദയത്തിലിന്നേ കുറിച്ചഗീതം”എന്ന ഈ കവിവാക്യം അർഥ പൂർണ്ണമാവാതിരിക്കാൻ നാം പ്രാർഥിച്ചാൽ പോര അമ്മയായ പ്രകൃതിക്ക് വേണ്ടീ പ്രയത്നിക്കണം.
കൃഷ്ണേന്ദു. എം .എസ്
Subscribe to:
Posts (Atom)