“പ്രകൃതിയിൽ നിന്ന് എല്ലാം നേടനാവുമെന്നു മനുഷ്യൻ വ്യാമോഹിക്കുന്നു എന്നാൽ പ്രകൃതി ആവട്ടെ അവനിൽ നിന്നു എല്ലാം വലിച്ചെടുത്ത് വെറും ചവറാക്കി മണ്ണിലേക്ക് വലിച്ചെറിയുന്നു “.ഒരു മഹാൻ പറഞ്ഞതാണിത് . പ്രകൃതിയെ ചൂഷണം ചെയ്യാം,ഇനിയും എനിക്കിവിടെ ജീവിക്കണമെന്ന ബോധത്തോടെ ,എന്റെ മക്കൾക്കും ചെറുമക്കൾക്കും ഈ ഭൂമി ഒരു ശ്മ്ശാനമായി നൽകരുത് എന്ന യാഥാർഥ്യ ബോധത്തൊടെ.
ലോകം സമസ്ത രംഗങ്ങളിലും അനുദിനം പുരോഗമിക്കുന്നു. ഈ പുരോഗമന മാവട്ടെ പരിസഥിതിയെ അവഗണിച്ചു കൊണ്ടുള്ളതാവുമ്പോൾ വികസനം താൽക്കാലികമായ പ്രതിഭാസം മാത്രമാണ് .രാഷ്ട്രങ്ങൾകക്ക് വികസനമുണ്ടാവണം .വ്യവസായം, ഗതാഗതം ,ആരോഗ്യം,പാർപ്പിടം ഈ മേഖലകളിലെല്ലാം വമ്പിച്ച മുന്നേറ്റമുണ്ടാകുമ്പോൾ ഇത് നാളെ വരാനിരിക്കുന്ന എതൊ കൊടിയ ദുരന്തത്തിന്റെ വിളംബരമാണെന്ന് നാം വിസ്മരിക്കുന്നു.
സാമ്പത്തിക വളർച്ച നേടാൻ ഏതു ഹീന മാർഗവും സ്വീകരിക്കുന്ന സന്ദർഭത്തിലാണ` പരിസ്ഥിതി നശിക്കുന്നതു. കാടുകൾ ഇല്ലാതാവുന്നു,തോടുകൾ മലിനമാവുന്നു,പുഴകൽ വറ്റുന്നു ആഗോളതാപനം കാരണം മഞ്ഞുമലകളുരുകി ജനവാസ സ്ഥലങ്ങൾ ഇല്ലാതാവുന്നു. അന്തരീക്ഷത്തിൽ പ്രാണവായുവിനു പകരം വിഷവാതകങ്ങൾ കലരുന്നു.നാളെ ഒരിറ്റു ശ്വാസത്തിനു ഓക്സിജൻ സിലിണ്ടരും കൊണ്ടായിരിക്കും മനുഷ്യൻ നടക്കുക എന്നു പറഞ്ഞാൽ അതിൽ അശേഷം അതിശയൊക്തിയില്ല.
കൊച്ചു കൊച്ചു ഉദാഹരണങ്ങളിലൂടെ നാം വരുത്തിവച്ച അപകടങ്ങളിലേക്കു വിരൽ ചൂണ്ടാൻ ഞാൻ ആഗ്രഹിക്കുന്നു. ഇന്നു കേരളത്തിൽ കൊതുകു ജന്യ രോഗങ്ങൾ പെരുകുകയാണ് .കൊതുകുകളെ കൊല്ലാൻ പട്ടാളത്തെ വിളിക്കേണ്ടിവന്നതു അൽപ്പത്തരം കൊണ്ടൊ വങ്കത്തരം കൊണ്ടൊ അല്ല മറിച്ചു ഗതികേടുകൊണ്ടാണു. കൊതുകുകളെ നശിപ്പിക്കാൻ സൈന്യത്തേക്കാൾ ശക്തന്മാരായ
യോദ്ധാക്കൾ കേരളത്തിൽ തന്നെ ഉണ്ടായിരുന്നു. കൊതുകുകളും പ്രാണികളും പെരുകുമ്പോൾ അവയെ കൂട്ടത്തോടെ ഇവർ കൊന്നൊടുക്കിയിരുന്നു. ഇവർ മറ്റാരുമല്ല ,മഴ കാലത്തു ഏതെങ്കിലും കൂണ്ടിൽ നിന്നൊ ,വയൽ വരമ്പിൽ നിന്നൊ ,തോട്ടുവക്കിൽ നിന്നൊ തന്റെ കൂട്ടുകാരനെ കണാത്ത ഇവരുടെ ദീന വിലാപം നാം കേൾക്കാറുണ്ട് .മഴക്കാല രാവുകൾക്ക് സുഖകരമായ ശബ്ദ സൌഭഗം പകർന്ന ആ തവളക്കുട്ടന്മാർ ഇന്നെവിടെ പോയി? സായിപ്പിന്റെ തീൻ മേശയിൽ സ്വാദിഷ്ടമായ വിഭവങ്ങൾ നിരത്താൻ ഇവയുടെ കാലുകൾ വേണമായിരുന്നു. തവളകളെ നാം കൂട്ടം കൂട്ടമായി കൊന്നൊടുക്കി. .ചികുൻ ഗുനിയയും ,മന്തും ,മലമ്പനിയും മറ്റു കൊതുകു ജന്യ രോഗങ്ങൾ പടരുമ്പോൾ ആ കാലുകൾ പിടിചു കരയേണ്ട അവ്സ്ഥയാണിന്ന് മലയാളിക്ക`. തവളകളുടെ അവാസ വ്യവസ്ഥകൾ നശിപ്പിക്കപ്പെട്ടു അതിനു കനത്ത വില നമുക്കു നൽകേണ്ടി വന്നു.
നമ്മുടെ സമ്പത്ത് എന്താണ് അംബരചുംബികളായ സൌധങ്ങളൊ,സ്മാർട്ട് സിറ്റികളൊ,എക്സ്പ്രെസ്സ് ഹൈവേകളൊ ഒന്നുമല്ല പ്രകൃതി കനിഞ്ഞരുളിയ ജൈവവൈവിധ്യമാണ്.
ചേരകളെ കൊന്നൊടുക്കി, പാമ്പിൻ തോലുകൾക്കു വേണ്ടി, ഫലമൊ എലിക ൾ വർദ്ധിച്ച് പ്ലേഗും എലിപ്പനിയും. ആഫ്രിക്കൻ പായലിനേയും ആഫ്രിക്കൻ മുഴുവിനേയും വിളിച്ചുവരുതിയപ്പോൾ നാം ഓർത്തില്ല നമ്മുടെ മത്സ്യ സമ്പത്ത് നശിക്കുമെന്നു. ഇവയൊക്കെ ചെറിയ ചെറിയ ഉദാഹരണങ്ങൾ മാത്രം.
സ്വർണ്ണാഭരണ ഭ്രമം പൂണ്ട ഒരു വനിത ഈശ്വരനോടു പ്രാർഥിക്കുകയുണ്ടായി ”ഈശ്വരാ ഈ ലോകത്തിൽ ഞാനും ഒരു തട്ടാനും ബാക്കിയായി മറ്റെല്ലാം നശിച്ച് പൊവണെ“ എന്ന്. തട്ടാനും ആ വനിതയ്ക്കും ഇവിടെ സുഖമായ് കഴിയമെന്നതുപൊലെയുള്ള മിഥ്യാബോധതിലാണ` ഇന്നത്തെ മനുഷ്യൻ. പരിസ്ഥിതി ഇല്ലാതെ ജൈവവൈവിധ്യങ്ങളില്ലാതെ ആർക്കും ഇവിടെ ജീവിക്കാൻ കഴിയില്ല എന്നതു നാം മനസിലാക്കെണ്ട കാലം കഴിഞ്ഞു . ഇല്ലെങ്കിൽ നേരത്തെ സൂചിപ്പിച്ചതുപോലെ ഏതൊ ഒരുകൊടിയ ദുരന്തം നമ്മെ കാത്തിരിക്കുന്നു.
“ഇനിയും മരിക്കാത്ത ഭൂമി നിന്നാസന്ന മൃതിയിൽ നിനക്കാത്മ ശാന്തി
ഇതു നിന്റെയും എന്റെയും ചരമ ശുശ്രൂഷയ്ക്കു ഹൃദയത്തിലിന്നേ കുറിച്ചഗീതം”എന്ന ഈ കവിവാക്യം അർഥ പൂർണ്ണമാവാതിരിക്കാൻ നാം പ്രാർഥിച്ചാൽ പോര അമ്മയായ പ്രകൃതിക്ക് വേണ്ടീ പ്രയത്നിക്കണം.
കൃഷ്ണേന്ദു. എം .എസ്