ഇതും ഒരു ഓണ വിശേഷം
“ന്റെ ഉണ്ണി ഞങ്ങടോക്കെ ഓണക്കാലത്ത് എല്ലാ മുറ്റത്തും ഓണപ്പൂക്കളം ഉണ്ടാവും. ഇന്നത്തെ പോലെ മദിരാശിന്നും കോയമ്പത്തൂരിന്നും കൊണ്ടുവരുന്ന വാടിയ ജമന്തിപൂവല്ല പൂക്കളത്തിലുണ്ടാവ്വ്വ . തുമ്പേം മുക്കുറ്റിം വരിം ഒക്കെ ആർന്നു. ഞാനും അയൽപക്കത്തെ കുട്ട്യോളും ഒക്കെയാർന്നു നാട് ചുറ്റ്വാ. ഓണപ്പൊട്ടൻ പിന്നാലെ പായുമ്പൊ ഞങ്ങളൊക്കെ പേടിച്ചൊട്വാർന്നു. ഈ ഓണപൊട്ടനുണ്ടല്ലൊ വീട്ടീ വന്ന
എപ്പോഴും ഒരു ഗൌരവം ഒന്നും മിണ്ടില്ല്യാന്നേ . അതാ ഞങ്ങക്കൊക്കെ പേടി . പിന്നെ ഓണകളികളും ഓണപ്പാട്ടക്കെയായി ഒരു മേളം തന്നെ . ഇന്നെന്താ , ഓണത്തിന് ആൾക്കാരൊക്കെ ടീവീടെ മുമ്പിലല്ലേ? ഇന്നത്തെ പൊലെ ഹോട്ടലീന്നു കൊണ്ടുവരുന്ന തലേന്നത്തെ ചോറല്ല അന്ന്. ഊണിനു രണ്ടു മൂന്നു തരം പായസവും കറികളും കൂട്ടുകറികളും ഇങ്ങനെ എത്ര വിഭവങ്ങൾ അതൊക്കെ ഒരു കാലാർന്നു” ഓണത്തെ കുറിച്ചു മുത്തശ്ശീ വർത്തമാനം ഉണ്ണി ആശ്ചര്യത്തോടെ കേട്ടുനിന്നു. അവന് ഓണം എന്നതിനെ കുറിച്ചു ആകെ അറിയുന്നത് അതിനടുത്തുളള ദിവസങ്ങളിൽ സ്കൂൾ ഉണ്ടാവില്ല എന്നതാണ് . വളരെ ഗൌരവത്തിൽ ചോദിച്ചു “മുത്തശ്ശി WHO IS ONAPPATTAN ? മുത്തശ്ശീടേ ഫ്രണ്ടായിരുന്നോ?” പൊട്ടിച്ചിരിച്ചു കൊണ്ട് മുത്തശ്ശി പറഞ്ഞു“ എന്റെ മാത്രല്ല അന്നത്തെ എല്ലാരേം ഫ്രണ്ടായിരുന്നു ഓണപ്പൊട്ടൻ.
