Monday, July 25, 2011

ആടുജീവിതം


ഒന്നു നിൽക്കണേ, ഞാനും വായിച്ചു ബെന്ന്യാമിന്റെ “ആടു ജീവിതം.“ ഒരുപാട്   പേരെന്നോടു പഞ്ഞു”മോളേ നീ ബെന്ന്യാമിന്റെ “ആടുജീവിതം“ വായിക്കണം നല്ല
പുസ്തകമാ“എന്നൊക്കെ.  ഒരുദിവസം ഞങ്ങളുടെ work experience ന്റെ ടീച്ചരുടെ കയ്യിൽ ഞാൻ ആ പുസ്തകം കണ്ടു. കവർ പേജിൽ ഒരു ചിത്രം അതു ആടാണൊ മനുഷ്യൻ ആണോ എനിക്കു സംശയമായി. പിന്നെ നരസിംഹം പോലെ എന്തെങ്കിലും ആയിരിക്കും എന്നു തോന്നി. ടീച്ചറും ആ പുസ്തകത്തെ കുറിച്ച് പുകഴ്ത്തി പറഞ്ഞു. .എന്നാൽ ആ പുസ്തകം ഒന്നു വായിച്ചിട്ടു തന്നെ കാര്യം. എന്റെ സ്കൂൾ ലൈബ്രറിയിൽ ചോദിച്ചപ്പോൾ അവിടെ ഇല്ലെന്നായിരുന്നു മറുപടി . നാട്ടിലെ ലൈബ്രറിയിൽ നിന്നും ഇതേ മറുപടി തന്നെ കിട്ടി. അങ്ങനെ എന്റെ അച്ഛൻ എനിക്കു നെറ്റിൽ നിന്നും ആ പുസ്തകം എടുത്തു തന്നു. ഒരു ജയിലിൽ നിന്നാണു നമ്മുടെ നായകൻ കഥ പറഞ്ഞു തുടങ്ങുന്നത് .വിദേശ രാജ്യങ്ങളെ സ്നേഹിക്കുന്ന നമുക്കു ഈ കഥ അവിടുത്തെ യാതനകൾ നമുക്കു കാണിച്ചു തരുന്നു. അവിടെ അവർ അനുഭവിക്കുന്ന വേദനകളെ കുറിച്ചറിഞ്ഞു . അവന്റെ സ്വപ്നങ്ങളേ ആണ് ആ മരുഭൂമി അവിടെ  തകർത്തെറിഞ്ഞത് . ഇതു ബെന്യാമിന്റെ ഒരു കഥയല്ല. ഓരോ ഗൾഫ് മലയാളിയുടേയും  ചങ്കിലെ ചോരയാണ് . ഞാൻ ആട് ജീവിതത്തിലെ കഥ  പറയുന്നില്ല .നിങ്ങൾ വായിക്കൂ. നജീബിനെ അറിയൂ  . അവന്റെ ആടുജീവിതം അറിയൂ…………………
    


5 comments:

  1. ആടു ജീവിതം വായിക്കൂ..... വായിച്ചിരിക്കേണ്ട ഒരു നോവൽ തന്നെ.. സംശയമില്ല....

    ഒരു ചെറിയ request...

    ഒന്നുകിൽ ബ്ലോഗ് template മാറ്റുക; അല്ലെങ്കിൽ font കളർ ... കാരണം നിലവിലെ design വായനയെ തടസ്സപ്പെടുത്തിയേക്കും എന്ന ശങ്ക കൊണ്ടാ ട്ടോ...

    also please remove the word verification to comment in your blog..

    തുടരുക...

    ReplyDelete
  2. എനിയും എന്റെ തെറ്റു കുറ്റങ്ങൾ പറഞ്ഞു തരണം.തെറ്റു പറ്ഞ്ഞു തന്നതിൽ വളരെ നന്ദി

    ReplyDelete
  3. ശരിയാണ് , വായിച്ചിരിക്കേണ്ട പുസ്തകം..

    നല്ല ബ്ലോഗ്‌ കൃഷ്ണേന്ദു..
    ഇഷ്ടമായി.. നല്ല രചനകളും പ്രതീക്ഷിക്കുന്നു..

    കചടതപ യില്‍ വന്നതിനും കുശലം പറഞ്ഞതിനും നന്ദി..
    ഇനിയും വരില്ലേ...?

    ReplyDelete
  4. നിശ്ചയമായും ആടുജീവിതം ഏതൊരാളും വായിച്ചിരിക്കേണ്ടതാണ്. വായിക്കാത്തവർക്ക് അത് വലിയൊരു മിസിംഗ് ആയിരിക്കും. മോളുടെ ഈ ബ്ലോഗിന് എല്ലാവിധ ആശംസകളും.എന്റെ വായനശാലയിൽ ഈ ബ്ലോഗും ലിസ്റ്റ് ചെയ്തിട്ടുണ്ട്. http://viswamanavikamvayanasala.blogspot.com

    ReplyDelete