ന: സ്ത്രീ സ്വാതന്ത്ര്യമർഹതി……………………………
“പിതോ രക്ഷതി കൌമാരെ ഭർത്തൊ രക്ഷതി യൌവനെ പുത്രൊ രക്ഷതി വാർധക്യം ന സ്ത്രീ സ്വാതന്ത്രമർഹതി”മനു സ്മൃതിയിൽ ഇങ്ങനെ പറയുന്നു.നാം നമിക്കേണ്ടിയിരിക്കുന്നു അവളെ എന്നാൽ നാം നമിക്കുന്നതു പോയി തിരിഞ്ഞു നോക്കുന്നു പോലുമില്ലല്ലൊ?ഒരു സ്ത്രീയുടേ കഷ്ടപ്പാടുകൾ എന്നും അവളുടേതു മാത്രമാണ് .നാലു ചുവരുകൾക്കറിയാം
അവൾ അനുഭവിക്കുന്ന യാദനകൾ .ഇന്ത്യ 65 സ്വാതന്ത്ര്യദിനം ആചരിക്കുമ്പോൾ ഇന്നും സ്വാതന്ത്ര്യം വരെ നിഷേധിക്കപ്പെട്ട അമ്മമാർ കരിക്കും പുകയ്ക്കും പുറമെ വിണ്ടുകീറിയ മനസുമായ് അടിമയെ പോലെ പണി ചെയ്യുന്നു.സ്ത്രീയുടെ വേദനയെകുറിച്ച് കവികൾ മനസിലാക്കാൻ കഴിയാത്ത വാക്കുകൾ കൂട്ടിചെർത്ത് കവിതയെഴുതി.സ്ത്രീ ദുരിതത്തെകുറിച്ച് സിനിമപിടിച്ച് സിനിമക്കാർ കോടികൾ വാരി എന്നിട്ടും അവളുടെ യാദനയ്ക്കൊരു കുറവുമില്ല .ജോലിയില്ലാത്ത ഭാര്യമാരുള്ള ഭർത്താക്കൻമാരോട് “ഭാര്യക്കെന്താജോലി” എന്നു ചോദിച്ചാൽ മാന്യതയോടേ പറയും “അവൾക്കെന്തു ജോലി” എന്നു. എന്നാൽ ഭർത്താവുചെയ്യുന്നതിന്റെ ഇരട്ടി പണി അവൾ അവിടേ ചെയ്യുന്നു എന്നതാണു സത്യം.ജോലിയുള്ളവളാണെങ്കിലും വീട്ടിലെ പണി മൊത്തം കഴിഞ്ഞു വേണം ജോലിക്കുപോവാൻ ഒരാളും അവളെ സഹായിക്കില്ല .മറ്റേതു സംസ്കാരത്തെക്കാളും മാന്യതയാർന്നയാർന്നതാണ് ഇന്ത്യൻസംസ്കാരം എന്നാൽ നിലനിൽക്കുന്ന് ഈ നയം തുടച്ചുമറ്റാതെ ഇന്ത്യാരാജ്യം എത്ര ഉയർന്നിട്ടും കാര്യമില്ല.സ്ത്രീ മനസറിഞ്ഞു ശപിച്ചാൽ ഇതൊക്കെ വെന്തു നശിക്കും.
enthu parayaan.....
ReplyDeleteഏറ്റവും കൂടുതല്‍ തെറ്റിദ്ധരിക്കപ്പെട്ട ശ്ലോകമാണ് ഇത്...ഇവിടെ സ്ത്രീക്ക് സ്വാതന്ത്ര്യം ഇല്ല എന്നല്ല പറയുന്നത്. ബാല്യത്തില്‍ അച്ഛനും യൌവനത്തില്‍ ഭര്‍ത്താവും വാര്‍ദ്ധക്യത്തില്‍ മകനും എന്നിങ്ങനെ പുരുഷന്‍ സ്ത്രീയെ സംരക്ഷിക്കണം എന്നു നിഷ്കര്‍ഷിക്കുന്ന നിയമമാണിതു്. പുരുഷന്മാര്‍ ഇതു ചെയ്താല്‍ സ്ത്രീകള്‍ക്കു സ്വാതന്ത്ര്യത്തിന്റെ ആവശ്യമില്ല എന്നു വിവക്ഷ.
ReplyDelete